പ്രണയമീനുകളുടെ കടല്‍; കമലും വിനായകനും ഒന്നിക്കുന്നു

വേറിട്ട അഭിനയശൈലികൊണ്ട് മലയാളസിനിമാപ്രേമികളുടെ മനസില്‍ ഇടം പിടിച്ച നടനാണ് വിനായകന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും വിനായകനെ തേടിയെത്തി.

ലിജോ ജോസ് പെല്ലിശേരിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഇമയൗവിലെ വിനായകന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ ആണ് വിനായകന്റെ പുതിയ ചിത്രം. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഡാനി പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്.

ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ഈ മാസം അവസാനം ചിത്രീകരണം തുടങ്ങും. തൊട്ടപ്പന്‍, കരിന്തണ്ടന്‍ തുടങ്ങിയവയാണ് വിനായകന്റെ വരാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here