ബെംഗളൂരൂ: കര്‍ണാടകയിലെ ക്ഷേ ത്രത്തില്‍ നിന്നും പ്രസാദം ക‍ഴിച്ച ഒരു സ്ത്രീ മരിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി താലൂക്കിലുള്ള ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ നിന്നും ഭക്ഷണം ക‍ഴിച്ച, ചിക്കബല്ലാപുര സ്വദേശിയായ കവിതയാണ് മരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ നിരവധിപ്പേരെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തില്‍ ഉത്സവ സമയത്ത് എത്തിയ രണ്ടു സ്ത്രീകള്‍, പ്രസാദമെന്ന പേരില്‍ ഹല്‍വ വിതരണം ചെയ്യുകയായിരുന്നു.

ഇത് ക‍ഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. മരിച്ച കവിതയുടെ മക്കളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. പൊലീസ് നടത്തിയ അന്വേണണത്തിനൊടുവില്‍, രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ ക്ഷേത്രത്തിന്‍റെ അധികൃതരുടെ അറിവോടെയല്ല,ഹല്‍വ വിതരണം ചെയ്തതെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.