വീണ്ടും പൃഥ്വിയും മമ്തയും; ‘9’ലെ ഗാനം കാണാം

പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ഫാമിലി ഡ്രാമ ‘9’ലെ ഗാനം പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ ഈണത്തില്‍ ഒരുങ്ങിയ ‘അകലെ..’ എന്ന ഗാനത്തില്‍ പ്രിത്വിരാജും മംമ്ത മോഹന്‍ദാസുമാണ് അഭിനയിച്ചിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ് 9 സംവിധാനം ചെയ്യുന്നത്.

ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനു മികച്ച വരവേല്‍പാണ് ലഭിച്ചത്.

പൃഥ്വിക്കൊപ്പം പ്രകാശ് രാജ്, വാമിഖ, മാസ്റ്റര്‍ അലോക്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍. തിരക്കഥ ജെനുസ് മുഹമ്മദ്, ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ചിത്രം ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here