മികച്ച പ്രകടനം കാ‍ഴ്ച വെച്ച് മമ്മൂട്ടി; പേരന്‍പിന്‍റെ മേക്കിങ് വീഡിയോ കാണാം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്.ചിത്രത്തില്‍ വിസ്മയകരമായ പ്രകടനമാണ് മമ്മൂട്ടി കാ‍ഴ്ചവെക്കുന്നത്. പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന ടാക്സി ഡ്രൈവറായാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്. മകളായി സാധനയും എത്തുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക.

ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തെത്തി. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരണത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള വര്‍ക്കിംഗ് എക്‌സ്പീരിയന്‍സിനെക്കുറിച്ചുമൊക്കെ സംവിധായകന്‍ റാം പറയുന്നുണ്ട്.

അഞ്ജലി, സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here