നരേന്ദ്ര മോദിയ്ക്കെതിരെ, തമി‍ഴ്നാട്ടില്‍ പ്രതിഷേധം കത്തുന്നു. മധുര സന്ദര്‍ശനത്തിനെത്തുന്ന മോദി തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട്, എം.ഡി.എം.കെ പ്രവർത്തകര്‍ പ്രകടനം നടത്തി.

മോദി തമി‍ഴ്നാടിനെ ചതിക്കുകയായിരുന്നെന്നും, ഗജ ആഞ്ഞടിച്ചപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് രോഷം കത്തുന്നത്.

പ്രവര്‍ത്തകര്‍, മോദി ഗോ ബാക്ക് ടാഗുമായാണ് പ്രകടനം നടത്തിയത്. ട്വിറ്ററില്‍ മോദിക്കെതിരെ ഹാഷ്ടാഗ് ക്യാംപയനും സജീവമാണ്.

മോദി ഇന്ന് മധുരയില്‍ എയിംസിനായി തറക്കല്ലിടാനൊരുങ്ങവേയാണ്  ഇത്തരത്തിലൊരു പ്രതിഷേധം സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപകമാകുന്നത്.

ഇതു കൂടാതെ, തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ വെടിവെച്ചുകൊന്നതും 12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിന് പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതുംമോദി ഗോ ബാക്ക് പ്രതിഷേധത്തിന് കാരണമാണ്.