പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി; തൃപ്പൂണിത്തുറയില്‍ ആളില്ലാ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്തമായൊരു സബ്സ്റ്റേഷന്‍ സ്ഥാപിച്ച് വൈദ്യുതി വകുപ്പ് മികച്ച മുന്നേറ്റം ഈ രംഗത്ത് കാഴ്ചവെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നു:

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സര്‍ക്കാര്‍ നയം. വ്യത്യസ്തമായൊരു സബ്‌സ്റ്റേഷന്‍ സ്ഥാപിച്ച് വൈദ്യുതി വകുപ്പ് മികച്ച മുന്നേറ്റം ഈ രംഗത്ത് കാഴ്ച വെക്കുകയാണ്. കെഎസ്ഇബി, തൃപ്പൂണിത്തുറയില്‍ നിര്‍മ്മിച്ച ആളില്ലാ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. പൂര്‍ണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ സബ് സ്റ്റേഷന്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. വൈറ്റില 110 കെ വി സബ്‌സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. 21.75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ഇബി ഈ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News