എവിടെ പോയാലും ഫോണ്‍ കോണ്ടുപോവുക എന്നത് നമുക്ക് എല്ലാവര്‍ക്കുമുള്ള ഒരു ശീലമാണ്. അത് ഇനി ഉണ്ണാനായാലും ഉറങ്ങാനായാലും ടോയ്‌ലറ്റിലാ.ാലും നമ്മോടൊപ്പം നമ്മുടെ ഫോണുണ്ടാകും. എന്നാല്‍ അത്തരത്തില്‍ ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ക്ക് കിട്ടാന്‍പോകുന്നത് എട്ടിന്റെ പണിയാണ്.

ഇത്തരത്തില്‍ ടോയ്‌ലറ്റില്‍ ഫോണുമായി പോകുന്നവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്ലറ്റില്‍ ഫോണ്‍ ഉപയോഗത്തിലൂടെ അടിഞ്ഞുകൂടാന്‍ സാധ്യത കൂടുതലാണ്.

ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുകയും ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാന്‍ സാധ്യതയുണ്ടാവുകയും ചെയ്യും.

കൂടാതെ 30 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ഇരുന്നാല്‍ അര്‍ശസ്, രക്തധമനികള്‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ ഇനിമുതല്‍ ആരും പരമാവധി ടോയ്‌ലറ്റുകളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാതിരിക്കുക. കൂടാതെ ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയും കൂടുതലാണ്.