”ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്ന മോദി”: #GoBackModi പറയാനുള്ള കാരണം അക്കമിട്ട് നിരത്തി മീന കന്ദസാമി

ചെന്നൈ: നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മോദി ഗോ ബാക്ക് എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. മോദിക്ക് ഗോ ബാക്ക് പറയാനുള്ള കാരണം അക്കമിട്ട് നിരത്തി മീന കന്ദസാമിയും ഹാഷ്ടാഗിനെ പിന്തുണക്കുന്നു.

മീന കന്ദസാമി പറയുന്നു:

”ഗോ ബാക്ക് മോദി എന്ന് ഞാന്‍ പറയാനുള്ള കാരണങ്ങള്‍ ഇവയാണ്:

സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍,
കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍,
ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ടുപോകുന്നതിനാല്‍,
ബ്രാഹ്മിണ്‍ ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍,
സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍,
കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍,
ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍,
സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ നടത്തിയതിനാല്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News