ചിലതരം ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; അത് നമ്മളെ അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്

കണ്ണൂര്‍: മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളുടെ ഇഷ്ടപ്രദേശമായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നത്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ്. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.

തലശേരി ബ്രണ്ണന്‍ കോളേജില്‍ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ അതിസമ്പന്നമായ ജൈവവൈവിധ്യ കലവറ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഏറ്റവും പ്രധാന ചുമതലയാണ്.

ജൈവവൈവിധ്യ സമ്പത്ത് ഏതൊരു നാടിന്റെയും ജീവനാഡിയാണ്. ആ നാഡീസ്പന്ദനം നിലനിര്‍ത്തക്കൊാണ്ടുപോകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അത് ജൈവ വൈവിധ്യബോര്‍ഡിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചയെ നേരിടുന്നതിന് യോജിച്ച കാസര്‍കോടന്‍ ഇനമായ വെള്ളത്തൂവല്‍’ നെല്ല് പറയിലേക്ക് നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

പശ്ചിമഘട്ടത്തിലെ അതി വിപുലമായ ജൈവവൈവിധ്യങ്ങളുടെ സമഗ്രചിത്രം വെളിവാക്കുന്ന ഭൂമികയാണ് കേരളം. ‘പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന നാടായി’ ഈ നാടിനെ കവികള്‍ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. കാട്ടറിവ്, നാട്ടറിവ്, കടലറിവ് എന്നിവയെല്ലാം കേരളത്തിന് സ്വന്തമായി ഉള്ളതാണ്. അതില്‍ കുറേയൊക്കെ നഷ്ടപ്പെട്ടുപോയി.

നമ്മുടെ ജൈവവൈവിധ്യ സംരക്ഷണം കൂടുതല്‍ ശാസ്ത്രീയവും മെച്ചപ്പെട്ടതുമാക്കേണ്ടതുണ്ട്. ഗൗരവമായ കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ കേരളത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഭിന്ന കലാവസ്ഥ പ്രദേശമായി ഇവിടം മാറികൊണ്ടിരിക്കുകയാണ്.

പഴയ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ എങ്ങനെയാണ് ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതെന്ന് കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News