കാര്യവട്ടം മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ വിജയം

കാര്യവട്ടം മൂന്നാം ഏകദിനത്തിൽ ഇംഗ്ളണ്ട് ലയൻസിനെതിരെ ഇന്ത്യ എക്ക് തകർപ്പൻ ജയം.ഇന്ത്യ എ ഉയർത്തിയ 172 റൻസ് പിന്തുടർന്ന് ഇംഗ്ളണ്ട് ലയൺസ്‌ 111 റണ്സിന് പുറത്തായി. ഇതോടെ 5 കളികളുടെ പരമ്പരയിൽ ആദ്യ മൂന്ന് ഏകദിനവും ജയിച്ചു ഇന്ത്യ എ പരമ്പര സ്വന്തമാക്കി

ആദ്യ രണ്ട് ഏകദിനങ്ങളിൽ ബാറ്റിംഗ് വെടിക്കെട്ടാണ് ഗ്രീൻഫീൽഡിൽ നടന്നതെങ്കിൽ മൂന്നാം ഏകദിനത്തിൽ ബൗളർമരുടെ പറുദീസയാവുകയായിരുന്നു ഗ്രീൻഫീൽഡ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്ക് ആദ്യ പന്തിൽ തന്നെ നായകൻ രഹാനയെ നഷ്ടമായി.ലെവിസ് ഗ്രിഗോറിയുടെ പന്തിൽ എൽബിഡബ്ലു ആയാണ് രഹാനെ കളം വിട്ടത്.

പിന്നാലെ ഏറെ പ്രതീക്ഷയുമായെത്തിയ ലോകേഷ് രാഹുലും ഗ്യാലറിയിലേക്ക് മടങ്ങി. ഇംഗ്ലീഷ് ബൗളിംഗിന് മുന്നിൽ ഓരോ വിക്കറ്റുകളായി വീണപ്പോൾ പിടിച്ചു നിന്നത് ഇഷൻ കിഷനും, ചഹാറും മാത്രം.

ഇഷൻ കിഷൻ 30, ചഹാർ 39 റൻസും നേടി ഇന്ത്യയെ 172 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങി ഇംഗ്ലണ്ട് ലയൻസിനും ഗ്രീൻഫീൽഡിൽ പിടിച്ചുനിൽക്കാനായില്ല.

ആദ്യ ഓവർ മുതൽ തന്നെ ഇംഗ്ലീഷ് ബാറ്റ്സ്മാൻന്മാരും ഗ്യാലറിയിലേക്ക് മടങ്ങിത്തുടങ്ങി. ഇംഗ്ലീഷ് നിരയിൽ പോരാട്ടവീര്യം പുറത്തെടുത്തത് ബെൻ ടുക്കറ്റ് മാത്രം.

39 രൻസാണ് ടുക്കറ്റ് നേടിയത്. ഇന്ത്യൻ ബോളരമാർ ഗ്രീൻഫീൽഡിൽ നിറങ്ങാടിയപ്പോൾ ഇംഗ്ളണ്ട് ലയൻസ് 111ന് പുറത്തായി.ക്രുനാൽ പാണ്ഡ്യ 4 വിക്കറ്റ് നേടി കളിയിലെ താരമായി. അടുത്ത മത്സരത്തിൽ ആശ്വാസജയം കണ്ടെത്താനാകും ഇംഗ്ളണ്ട് ലയൻസിന്റെ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News