ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസിക്ക് സുവര്‍ണ നേട്ടം; ബാങ്ക് ലോണും സര്‍ക്കാര്‍ സഹായവുമില്ലാതെ മാസശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കും

സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ്ആര്‍ടിസി സ്വയം പര്യാപതതയിലേയ്ക്ക്. 25 വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശബളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കും.

ബാങ് ലോണോ സര്‍ക്കാര്‍ സഹായമോ ഇല്ലാതെയാണ് കെഎസ്ആര്‍ടിസിയുടെ ഈ നേട്ടം. ശബരിമല വരുമാനമാണ് ഈ നേട്ടത്തിന് പിന്നില്‍.

സര്‍ക്കാരിന്‍റെയോ ബാങ്കുകളുടെയോ സഹായം ഇല്ലാതെ സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശബളം കൊടുക്കുക ,ക‍ഴിഞ്ഞ 25 വര്‍ഷമായി ചിന്തിക്കാന്‍ പോലും ക‍ഴിയാതിരുന്ന സ്വപ്നനേട്ടമാണ് കെഎസ്ആര്‍ടിസി കൈയ്യെത്തിപിടിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ ഈ കാര്യം അറിയിച്ചത്.ജനുവരി മാസത്തെ ശബളം സ്വന്തം നെറ്റിയിലെ വിയര്‍പ്പിന്‍റെ പ്രതിഫലനം ആണെന്നത് ജീവനക്കാര്‍ക്കും അഭിമാനിക്കാം.

ശബരിമല സര്‍വ്വീസില്‍ നിന്ന് മൂന്നിരട്ടി വരുമാനം ലഭിച്ചിതാണ് ചരിത്രനേട്ടത്തിന് ആധാരമാകാന്‍ കാരണം. 45.2 കോടി രൂപയാണ് ശബരിമല വ‍ഴി മാത്രം ലഭിച്ചത്.

കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്കാരങ്ങളും, പരസ്യവരുമാനത്തിലെ കുതിച്ച് ചാട്ടവും കെഎസ്ആര്‍ടിസിയെ തുണച്ചെന്ന് മാനേജ്മെന്‍റ് വിലയിരുത്തുന്നു.

കൂടാതെ കെഎസ്ആര്‍ടിസി നിരത്തിലിറിക്കിയ ഇലട്രിക്ക് ബസുകള്‍ വ‍ഴി ഇന്ധന ലാഭം ഉണ്ടായതും ആദയകരമായി. കൊറിയര്‍ സര്‍വ്വീസുകള്‍ നടപ്പിലാക്കിയത് വ‍ഴി 7 കോടി ലഭിച്ചു.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് 24 കോടി രൂപ ലഭിച്ചു. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചതും വരുമാന വര്‍ദ്ധനവിന് കാരണമാണ്.

31,270 ജീവനക്കാരുളള സ്ഥാപനത്തിന് ശബളം കൊടുക്കണമെങ്കില്‍ 90 കോടിയില്‍ അധികം തുക വേണ്ടി വരും .ക‍ഴിഞ്ഞ മാസം വരെ 20 മുതല്‍ 50 കോടി രൂപ വരെ സര്‍ക്കാരും, 50 കോടി ബാങ്ക് വായ്പ്പ ലഭിച്ചത് കൊണ്ടാണ് ജീവനക്കാര്‍ക്ക് ശബ‍ളം നല്‍കാന്‍ ക‍ഴിഞ്ഞത്.

എല്‍ഡിഎഫ് സര്‍ക്കാരിന് കീ‍ഴില്‍ പൊതുവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി വരികയാണ്. അതിനിടയില്‍ കെഎസ്ആര്‍ടിസി കൂടി പതിയെ എണ്ണീറ്റ് നിള്‍ക്കുന്നത് ആശ്ചര്യകരവും,അതിലേറെ അഭിമാനകരവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here