കോഴിക്കോട് അമിത വേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട്: അമിത വേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ഞായറാഴ്ച രാവിലെ 11.30 തോടെ ദേശീയപാത 766 ല്‍ വെസ്റ്റ് കൈതപ്പൊയിലുണ്ടായ അപകടത്തിലാണ് ഒരാല്‍ മരിച്ചത്. അപകടത്തില്‍ കോഴിക്കോട് ഈങ്ങാപ്പുഴ വേനക്കാവ് പ്ലാപ്പറ്റ വാളത്തുവളപ്പില്‍ രവിയുടെ മകന്‍ രഞ്ജിത്ത് (27) ആണ് മരിച്ചത്.

രഞ്ജിത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോയിയോട് ബിജു (30) വിനും എതിര്‍ദിശയില് വന്ന ബൈക്ക് യാത്രികന്‍ പരപ്പനങ്ങാടി സ്വദേശിക്കും പരിക്കുകളുണ്ട്. അപകടത്തില്‍പ്പെട്ട ഇരുബൈക്കുകളും അമിത വേഗതയിലായിരുന്നുവെവന്ന് പ്രദേശവാസികള്‍ പറയുന്നു.

അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടപോയെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പ് മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here