ഐപിഎസ് കേശവന്‍ മാമനെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയ

കൊച്ചി: ബിജെപി വക്താവായി മാറിയിട്ടുള്ള മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്‌‌‌താവനകള്‍ എക്കാലവും വിമര്‍ശനങ്ങള്‍ക്കിടയാക്കാറുണ്ട്.

ശാസ്‌‌‌ത്രഞ്ജന്‍ നമ്പി നാരായണനെ അധിക്ഷേപിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ ഇതില്‍ അവസാനത്തേതാണ്.

എന്നാല്‍ നമ്പി നാരായണനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ സെന്‍കുമാറിന്റെ ചില ‘കണ്ടെത്തലുകളാണ്’ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

“ഹൈദരാബാദില്‍ ഒരു പതിനാലു വയസുള്ള പയ്യന്‍, തന്റെ പോക്കറ്റ് മണി സേവ് ചെയ്തു ഒരു കമ്പ്യൂട്ടര്‍ വാങ്ങി. ആദ്യം അവന്‍ ഹാക്ക് ചെയ്‌‌‌തു.

ഇന്ത്യക്കാര്‍ അവനെ ശിക്ഷിച്ചു. രണ്ടാമത് അവന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌‌സൈറ്റ് ഹാക്ക് ചെയ്‌‌‌തു. അവര്‍ പക്ഷേ അവനെ ശിക്ഷിച്ചില്ല. അവര്‍ ഇന്ത്യയില്‍ വന്ന്‌ അവനെ അമേരിക്കയില്‍ കൊണ്ടുപോയി ട്രെയിനിങ് കൊടുത്തു.

ഇപ്പോള്‍ എത്തിക്കല്‍ ഹാക്കിങ്ങില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു ജോലിയിലാണ് അവന്‍. ഇരുപതു വയസു പോലും ആയിട്ടില്ല, നമ്മുടെ വാട്‌‌‌‌സാപ്പ് ഗ്രൂപ്പിലൊക്കെ ഇത് നന്നായിട്ടു വന്നിരുന്നു’- ഇതായിരുന്നു സെന്‍കുമാറിന്റെ പറഞ്ഞത്‌.

എന്നാല്‍ ഹൈദരാബാദില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന് വെബ്‌സൈറ്റുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരെ വിളിക്കുന്ന ‘കേശവന്‍ മാമന്‍’ എന്ന ട്രോള്‍ പേരാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ സെന്‍കുമാറിന് നല്‍കിയിരിക്കുന്നത്.

ഐപിഎസ് ഉള്ളതിനാല്‍ ‘കേശവന്‍ മാമന്‍ ഐപിഎസ്’ എന്നുമാക്കി. യാതൊരു യുക്തിയും ഇല്ലാതെ പരസ്യമായി വിഡ്ഢിത്തം വിളിച്ചു പറയുന്ന സെന്‍കുമാര്‍ എങ്ങനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പദവി വഹിച്ചു എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

നമ്പി നാരായണനോട് പതിറ്റാണ്ടുകള്‍ പഴകിയ പ്രതികാരമാണ് ടി പി സെന്‍കുമാറിനുള്ളത്. അതിനാലാണ് പത്മഭൂഷണ്‍ ലഭിച്ചയുടനെ അദ്ദേഹത്തെ അധിക്ഷേപിക്കാനായി നേരിട്ടെത്തിയത്.

ചാരക്കേസ് ഉണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയാണ് സെന്‍കുമാര്‍. ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ സെന്‍കുമാറിന്റെ പ്രസ്‌‌താവനയെ എതിര്‍ക്കാന്‍ ബിജെപി നേതാക്കളാരും എത്തിയുമില്ല.

പീറ്റര്‍ ആരോക്യരാജ് എഴുതുന്നു

നമ്പി നാരാണയണനു എതിരെയുള്ള ആരോപണമല്ല എന്റെ വിഷയം.

സെന്‍കുമാര്‍ ഈ പത്ര സമ്മേളനത്തിന്റെ അവസാനം പറയുന്നുണ്ട്. ‘ഇന്ത്യയില്‍ നമ്പി നാരായണനെക്കാള്‍ വലിയ ആയിരക്കണക്കിന് ശാസ്ത്രജ്ഞരുണ്ട്.

അവര്‍ക്കൊക്കെയല്ലേ പത്മഭൂഷണ്‍ കൊടുക്കേണ്ടത്. ഉദാ ഹൈദരാബാദില്‍ ഒരു പതിനാലു വയസുള്ള പയ്യന്‍, തന്റെ പോക്കറ്റ് മണി സേവ് ചെയ്തു ഒരു കമ്പ്യൂട്ടര്‍ വാങ്ങി. ആദ്യം അവന്‍ ഹാക്ക് ചെയ്തു. ഇന്ത്യക്കാര്‍ അവനെ ശിക്ഷിച്ചു. രണ്ടാമത് അവന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

അവര്‍ പക്ഷേ അവനെ ശിക്ഷിച്ചില്ല. അവര്‍ ഇന്ത്യയില്‍ വന്നു അവനെ അമേരിക്കയില്‍ കൊണ്ടുപോയി ട്രെയിനിങ് കൊടുത്തു. ഇപ്പോള്‍ എത്തിക്കല്‍ ഹാക്കിങ്ങില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു ജോലിയിലാണ് അവന്‍.

ഇരുപതു വയസു പോലും ആയിട്ടില്ല’. ഇത്രയും പറഞ്ഞിട്ടാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ആ കാര്യം പറഞ്ഞത് ‘നമ്മുടെ വാട്‌സാപ്പ് ഗ്രൂപ്പിലൊക്കെ ഇത് നന്നായിട്ടു വന്നിരുന്നു ‘. എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യാന്‍ നിന്ന രോമം ബോധംകെട്ടു വീണു.

ഒന്ന് ഗൂഗിള്‍ മുത്തശ്ശിയോട് ചോദിച്ചപ്പോള്‍ കഥ വ്യാജമാണെന്ന് മനസിലായി. എന്തിനു , അമേരിക്കന്‍ പ്രൈഡന്റിനു ഒരു വെബ്സൈറ്റ് ഇല്ല. ആകെ വൈറ്റ് ഹൌസിനു ഒരു വെബ്സൈറ്റ് ഉണ്ട്.

k7 മാമന്റെ കഥകള്‍ വായിച്ചു അത് സത്യമാണെന്നു കരുതിയതും പോരാഞ്ഞു, പത്മഭൂഷണും കൊടുക്കണമെന്ന് പറഞ്ഞ ഈ ബുദ്ധിമാന്‍ കേരളത്തിന്റെ DGP ആയിരുന്നത്രേ !

ഇയാളെ പിണറായി പുറത്താക്കിയില്ലായിരുന്നെങ്കില്‍, കേരളത്തിലെ ഫ്രൂട്ടിയെല്ലാം പിടിച്ചെടുത്തു നശിപ്പിച്ചു, കേരളത്തെ എയിഡ്‌സില്‍ നിന്ന് രക്ഷിച്ചേക്കണേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News