ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും സംസ്ഥാന ബജറ്റ്

ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും സംസ്ഥാന ബജറ്റ്. 500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഈ വർഷം കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഈ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

എല്ലാ വിഭാഗം ജനങ്ങൾക്കും ആധുനിക ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

താഴെ തട്ടിൽ വച്ച് തന്നെ രോഗ നിർണയം നടത്തി ആവശ്യമായ ചികിത്സ നൽകുക എന്ന ആശയമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർദ്രം മിഷൻ പദ്ധതി പ്രകാരം നടപ്പാക്കുന്നത്.

500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം. ഒപ്പം സർക്കാർ മെഡിക്കൽ കോളേജുകളെയും ജില്ലാ ആശുപത്രികളേയും ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ തുടരും.

പകർച്ച വ്യാധി പ്രതിരോധം,ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണം,മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ തുടങ്ങിയയ്ക്കും മുന്തിയ പരിഗണന നൽകും.

സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രഖ്യാപനാവും ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആലോപ്പതിക്ക് ഒപ്പം തന്നെ ആയുർവ്വേദം,ഹോമിയോ,യുനാനി,സിദ്ധ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്ന നയം തുടരും.

സാമൂഹ്യ നീതി മേഖലയിലെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. പുതുതായി രൂപീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മികച്ച തുടർച്ച ഉണ്ടാകാനുള്ള വകയിരുത്തലും ബജറ്റിൽ പ്രതീക്ഷിക്കാം.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ ആരോഗ്യ സാമൂഹ്യ നീതി മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് കേരളത്തിൽ ഉണ്ടായത്.നിലവിലെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികളും ഈ വർഷത്തെ ബജറ്റിൽ പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here