തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ ഡിസിപി ചൈത്ര തെരേസേ ജോണ്‍ റെയ്ഡ് നടത്തിയതിനെ പറ്റിയുളള ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

റെയ്ഡിനുളള നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നോ എന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ചൈത്ര തെരേസേ ജോണില്‍ നിന്നും ,മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും എഡിജിപി മനോജ് ഏബ്രഹാം വിശദീകരണം രേഖപെടുത്തി.

ചൈത്രയില്‍ നിന്ന് ജാഗ്രത കുറവ് ഇവരുടെ ഭാഗത്ത് സംഭവിച്ചു എന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.