“ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്”; മമ്മൂട്ടിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി:  പേരന്‍പിന്‍റെ റിലീസിന് മുന്നോടിയായി നടന്ന,  പ്രീമിയര്‍ ഷോക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ചില വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വെെറലാകുന്നത്.

എങ്ങനെയാണ് പേരന്‍പിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തത് എന്നതായിരുന്നു ചോദ്യം.  ഞാന്‍ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നപ്പോ‍ഴല്ല എന്നെ, റാം അമുദന്‍ എന്ന കഥാപാത്രം ചെയ്യാനായി വിളിച്ചത്.

എന്നെ ഞാനാക്കിയത് മമ്മൂട്ടിയെന്ന നടനാക്കിയത്, നിങ്ങളോരോരുത്തരുമാണ്. എന്‍റെ മുന്‍ സിനിമകളുടെ സംവിധായകരാണ്.

അതിനുള്ള എല്ലാ ക്രഡിറ്റും, അവര്‍ക്കുള്ളതാണെന്നും,  അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. മമ്മൂട്ടിയുടെ ഈവാക്കുകളെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News