പേടിക്കണ്ട, ജസ്ന തിരിച്ചുവരും; ജീവനോടെയുണ്ട്

മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ജസ്ന മരിയയെ അന്വേഷിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷ വാര്‍ത്തയുടെ സൂചനകളാണ് പുറത്ത് വരുന്നത്.

ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക സന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പേര്‍ട്ടുകള്‍.

ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിന് സൂചന ലഭിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍..
ജസ്നയെ കാണാതായി ഒരു വര്‍ഷം തികയാറായപ്പോ‍ഴാണ് പ്രതീക്ഷിക്കാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത് .

ജസ്നയുടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കര്‍ണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ തിര്ചചില്‍ നടത്തിയിരുന്നു..അഭ്യൂഹങ്ങളും വ്യാജ സന്ദേശങ്ങളും കൊണ്ട് പൊലീസ് കുരുക്കിലായ വലിയൊരു തിരോധാനക്കേസായിരുന്നു ജസ്നയുടേത്.

കഴിഞ്ഞ മാര്‍ച്ച്‌ 22-നു രാവിലെ 10.40-നാണ്‌ കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്‌. “അയാം ഗോയിങ്‌ ടു െഡെ” എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്‌ടിക്കാനായിരുന്നെന്നും അജ്‌ഞാതവാസത്തിനു പിന്നില്‍ ചില സ്‌ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ്‌ കണ്ടെത്തി.

തുടര്‍ന്നാണ്‌ സംസ്‌ഥാനങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചത്‌..ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ പലവട്ടം പൊലീസ് അന്വേഷണം നടത്തി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലുംവരെ ജസ്നയെ തേടി പോയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

അതീവ രഹസ്യമായിട്ടായിരുന്നു ഇതുവരെ അന്വേഷണം പുരോഗമിച്ചത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്‌നയെക്കുറിച്ച്‌ ആര്‍ക്കും ഒരറിവുമില്ല.

മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.ജസ്നയുടേത സംശയത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മലപ്പുറത്തും തൃശൂരിലും, തിരുവനന്തപുരത്തും പൊലീസ് തെരച്ചില്‍ നടത്തി. ഗോവ, പൂനെ എന്നിവിടങ്ങളിലെ കോണ്‍വന്റുകളില്‍ ജസ്നയുണ്ടെന്ന സന്ദേശങ്ങളെ തുടര്‍ന്ന് പൊലീസ് അവിടങ്ങളിലും എത്തിയിരുന്നു. അതിനിടെ ജസ്‌നയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.

‘താന്‍ മരിക്കാന്‍ പോവുന്നു എന്നായിരുന്നു’ ജസ്‌ന അയച്ച അവസാന മെസേജ്.ഇതിന്‍റെ പശ്ചാത്തലത്തില്‍ സുഹൃത്തുക്കളെയടക്കം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു..

നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്ന അടിസ്ഥാനത്തില്‍ പല തരത്തിലുള്ള അന്വേഷണങ്ങളായിരുന്നു പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്തായാലും കുടുബത്തിനും പൊലീസുകാര്‍ക്കും ആശ്വാസ്യകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News