“നടപ്പാക്കാവുന്ന വാഗ്ദാനങ്ങള്‍ മാത്രമെ ജനങ്ങള്‍ക്ക് നല്‍കാവൂ”; മോദിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

മോദിയ്ക്കെതിരെ  വിമര്‍ശനവുമായി കേന്ദ്ര മന്ത്രി നിധിന്‍ഗഡ്ക്കരി വീണ്ടും രംഗത്ത് എത്തി.നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ജനത്തിന് നല്‍കാവു.

സ്വപ്നങ്ങള്‍ കെട്ടിചമക്കേണ്ടതില്ല. വാഗ്ദാനം നടപ്പിലാക്കിയില്ലെങ്കില്‍ ജനം പുറത്താക്കുമെന്നും മുബൈയില്‍ മാധ്യമങ്ങളോട് ഗഡ്ക്കരി പറഞ്ഞു.

വ്യാജ വാഗ്ദനം നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന് വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്ഡക്കരിയുടെ പ്രസ്ഥാവന.

കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ക്കരി ആര്‍.എസ്.എസ് പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ഇതിനിടയിലാണ് ബിജെപി കേന്ദ്രനേതൃത്വത്തേയും മോദിയേയും വെട്ടിലാക്കുന്ന പുതിയ പ്രസ്താവനയുമായി ഗഡ്ക്കരി രംഗത്ത് എത്തിയിരിക്കുന്നത്.

എല്ലാ രാഷ്ട്രിയക്കാര്‍ക്കും മുന്നറിയ്പ്പ് എന്ന രീതിയില്‍ ഗഡ്ക്കരി പറഞ്ഞ വാക്കുകള്‍ ലക്ഷ്യം വയ്ക്കുന്നത് മോദിയെ.

നടപ്പിലാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രിയക്കാര്‍ ജനത്തിന് നല്‍കാവു. വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെയാണ് ജനത്തിന് ഇഷ്ടം.

ഇതേ നേതാക്കള്‍ വാഗ്ദാനം ലംഘിച്ചാല്‍ ജനം പ്രഹരിക്കും. സ്വപനങ്ങള്‍ കെട്ടിചമയ്‌ക്കേണ്ടതില്ലെന്നും , താല്‍ അങ്ങെ ചെയ്യാറില്ലെന്നും ഗഡ്ക്കരി മുബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

100 ശതമാനം ആധികാരികതയോടെയാണ് സംസാരിക്കാറുള്ളത്.അങ്ങനത്തെ വാഗ്ദാനം മാത്രമേ താന്‍ പറയാറുള്ളുവെന്നും ഗ്ഡ്ക്കരി വ്യക്തമാക്കി.

2014ല്‍ വ്യാജ വാഗ്ദാനമാണ് മോദി നല്‍കിയതെന്ന് നേരത്തെ ഗഡ്ക്കരി ഒരു ചാനല്‍ ചര്‍ച്ചക്കിടെ വെളിപ്പെടുത്തിയിരുന്നു.

ആര്‍എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗഡ്ക്കരിയെ തള്ളി പറയാനും ബിജെപി കേന്ദ്ര നേതൃത്വത്തിനും കഴിയില്ല.

ഗഡ്ക്കരിയുടെ പ്രസ്ഥാവന മോദിക്കെതിരാണന്ന് എ.ഐ.എം.ഐ.എം നേതാവ് അസ്ദീന്‍ ഓവസീസി ട്വീറ്റ് ചെയ്തു. മോദിക്കെതിരെ ഗഡ്ക്കരി ആക്രമണം ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News