ഐആര്‍ടിസി അ‍ഴിമതി കേസ്: ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് എന്നിവര്‍ക്ക് സ്ഥിര ജാമ്യം

ഐആര്‍സിടിസി അഴിമതി കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് സ്ഥിര ജാമ്യം.

ദില്ലി പട്യാല ഹൗസ് കോടതിയാണ് മൂന്നുപേര്‍ക്കും ജാമ്യം നല്‍കിയിരിക്കുന്നത്. മൂന്നുപേരും 1 ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടി വെക്കണമെന്ന് ജാമ്യവ്യവസ്ഥയുണ്ട്.

ഐആര്‍സിടിസി ഹോട്ടലുകള്‍ സ്വകാര്യ സ്ഥാപനത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് കോടതി ഫെബ്രുവരി 11 വീണ്ടും പരിഗണിക്കും. കാലത്തീറ്റ കുംഭക്കോണ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

ഐആര്‍സിടിസി അഴിമതി കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും, നീതി ന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും തേജ്വസി യാദവ് പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here