ആരാധകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പേരന്‍പ്; പ്രിവ്യൂ കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ: ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളില്‍

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം പേരന്‍പ് ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തുന്നു.

സിനിമയുടെ കേരളത്തിലെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഗോവന്‍ ചലച്ചിത്രമേളയിലടക്കം രാജ്യാന്തര ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് മമ്മൂട്ടി ചിത്രം പേരന്‍പെന്ന് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിറങ്ങിയവരും സാക്ഷ്യപ്പെടുത്തുന്നു.

ഒരിടവേളയ്ക്ക് ശേഷം ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന മമ്മൂക്കയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍. അച്ഛന്റെയും മകളുടെയും ആത്മബന്ധം സ്‌നേഹക്കണ്ണീരിലൂടെ പ്രേക്ഷകരിലെത്തിച്ച കുടുംബചിത്രം. കൊച്ചിയില്‍ പേരന്‍പിന്റെ റിവ്യൂ കണ്ടിറങ്ങിയ ക്ഷണിക്കപ്പെട്ട അതിഥികള്‍ നല്‍കുന്ന വിശേഷണങ്ങള്‍ ഏറെ.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക-മാനസിക നിലയുളള പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥയാണ് പേരന്‍പ്. നടി സാധന പാപ്പ എന്ന മകളായി എത്തുമ്പോള്‍ അച്ഛന്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായി മമ്മൂട്ടിയും എത്തുന്നു. ആനന്ദകണ്ണീരാണ് ഈ സിനിമ നല്‍കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.


കൊച്ചിയില്‍ നടന്ന ലോഞ്ചിംഗില്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ചിത്രത്തിന്റെ സംവിധായകന്‍ റാം, നിര്‍മാതാവ് പിഎല്‍ തേനപ്പന്‍, ക്യാമറാമാന്‍ തേനി ഈശ്വര്‍, അഭിനേതാക്കളായ അഞ്ജലി സാധന, അഞ്ചലി അമീര്‍ എന്നിവരും ക്ഷണിക്കപ്പെട്ട സംവിധായകരും നടീനടന്മാരും എത്തിയിരുന്നു.

നേരത്തേ ഗോവന്‍ ചലച്ചിത്രമേളയിലും റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. പേരന്‍പ് ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News