”യാതൊരു പ്രത്യേകതകളുമില്ലാത്ത വ്യക്തി; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ദിനം പ്രണവ് അങ്ങ് ഹംപിയില്‍”: അരുണ്‍ ഗോപി

താരപുത്രനെന്ന പ്രതീതിയൊന്നും ശ്രദ്ധിക്കാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി ഇത് വ്യക്തമാക്കിയത്.

”യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു വ്യക്തിയാണ് അപ്പു. ഒരു താരപുത്രന്‍ ആണെന്ന് നമുക്ക് തോന്നില്ല. ഞങ്ങളില്‍ ഒരാളായിരുന്നു പ്രണവ്. അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ല. എവിടെയോ ആണ്. ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ല.”- അരുണ്‍ ഗോപി പറഞ്ഞു.

പ്രണവ് ഇപ്പോള്‍ ഹംപിയിലാണുള്ളത്. നേരത്തേ പ്രണവിന്റെ ആദി റിലീസ് ആയപ്പോള്‍ പ്രണവ് ഹിമാലയത്തിലായിരുന്നു. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. എല്ലാവരും ആകാംക്ഷയോടെ ആദിയെ കാണാനെത്തിയപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയാതെ യാത്രയിലായിരുന്നു പ്രണവ് . ഇപ്പോള്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ റിലീസ് ദിനം പുള്ളി അങ്ങ് ഹംപിയിലാണെന്നും അരുണ്‍ ഗോപി പറഞ്ഞു.
പ്രണവിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. യൂത്ത് – ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന ലേബലില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

31 വര്‍ഷങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിന് കിട്ടിയ അതേ ആവേശം തന്നെയാണ് പ്രണവ് ചിത്രത്തിനും ലഭിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News