ഉപഭോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോഫോണിന്റെ ജിയോ റയില്‍ ആപ്.

ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബൂകിംഗ്, ക്യാന്‍സലേഷന്‍, ആവശ്യസമയങ്ങളില്‍ തത്കാല്‍ ബൂകിംഗ് തുടങ്ങിയവ ജിയോ ആപ് വഴി ചെയ്യാനാകും.

കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം,റൂട്ട്, ട്രെയിന്‍ എത്തി ചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള സൗകര്യങ്ങളും ജിയോയുടെ റെയില്‍ ആപിലുണ്ട്.

ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റയില്‍ ആപ് വഴി അക്കൗണ്ട് തുടങ്ങാനാകുമെന്നതും പ്രത്യേകതയാണ്.

ഇതു വഴി റയില്‍ യാത്രകാര്‍ക്ക് നീണ്ട ക്യുവും, ഏജെന്റ്‌റ് കമ്മിഷനുകളും ഒഴിവാക്കി യാത്ര കൂടുതല്‍ ലാഭകരമാക്കാമെന്ന് ജിയോ അവകാശപ്പെടുന്നു.