നടി ദിവ്യാ ഉണ്ണിയുടെ അനിയത്തി വിദ്യാ ഉണ്ണി വിവാഹിതയായി; നിരവധി ചലച്ചിത്ര താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

കൊച്ചി: ‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ ഉണ്ണി വിവാഹിതയായി.

സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനും ചെന്നൈ സ്വദേശിയുമായ സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍.

അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയെങ്കിലും ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യ അഭിനയിച്ചിട്ടില്ല.

സിനിമയില്‍ പിന്നീട് വന്നിട്ടില്ലെങ്കിലും എങ്കിലും ദിവ്യാ ഉണ്ണിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. കല്ല്യാണ ചടങ്ങില്‍ ജോമോള്‍, ജലജ,വിനീത് തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

ചിത്രങ്ങള്‍ക്ക് കടപ്പാട്‌: The Coconut

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News