-30 ഡിഗ്രി തണുപ്പില്‍ ഷര്‍ട്ടിടാതെ ഇന്‍ഡോ ടിബറ്റന്‍ പൊലീസ്; വീഡിയോ വൈറല്‍

പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പൊലീസ് സേനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം മറ്റൊന്നുമല്ല, കൊടും തണുപ്പില്‍ ഷര്‍ട്ട് ഇടാതെ പാന്റ്‌സ് മാത്രം ധരിച്ചാണ് ഇവര്‍ പരിശീലനം നടത്തുന്നത്. സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തിലാണ് ഈ സംഭവം.

ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് വീഡിയോ. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞ് നിറഞ്ഞിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

റിപ്പബ്ലിക്ക് ദിനത്തില്‍ ഇവര്‍ നടത്തിയ പരേഡും ഏറേ ശ്രദ്ധേയമായിരുന്നു. -30 ഡിഗ്രിയായിരുന്നു അപ്പോള്‍ അവിടത്തെ താപനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News