ചൈത്ര തെരേസ ജോണ്‍ വിഷയത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍

ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. തെറ്റിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല.

ചൈത്ര തെറ്റ് ചെയ്തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും ജോസഫൈന്‍ പറഞ്ഞു.വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ല.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്‌ െചയ്ത ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി വലിയ വിവാദമായിരുന്നു.

ഇവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിക്ക് ഒരുങ്ങുന്നൂവെന്ന പ്രതിപക്ഷ ആരോപണത്തിന് ഇടയിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News