ജനസമ്പര്‍ക്ക പരിപാടിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ; സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി

ജനസമ്പര്‍ക്ക പരിപാടിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കാന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമം.

മകന്‍ യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ എംഎല്‍എയെ കാണാനില്ലെന്നായിരുന്നു യുവതിയുടെ പരാതി. പരാതി പറയവെ സിദ്ധരാമയ്യ ഇവരുടെ മൈക്ക് തട്ടിപ്പറിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

സിദ്ധരാമയ്യയുടെ പ്രവൃത്തിക്കെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി

മകന്‍ യതീന്ദ്രയുടെ മണ്ഡലത്തില്‍ എംഎല്‍എയെ കാണാനില്ല. നേതാക്കള്‍ മണ്ഡലത്തില്‍ എത്തിയാല്‍ അറിയിക്കണമെന്ന് പറഞ്ഞിട്ടും ആരും അറിയിച്ചില്ല.

ഇക്കാര്യങ്ങളെച്ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തക പരാതി പറയവെയാണ് സമനില തെറ്റിയുള്ള സിദ്ധരാമയ്യയുടെ പരാക്രമങ്ങള്‍.

പാര്‍ട്ടി പ്രവര്‍ത്തകയായ ജമലാറാണ് സിദ്ധരാമയ്യയുടെ അതിക്രമത്തിന് ഇരയായത്. പരാതി പറയുന്നത് ഇഷ്ടപ്പെടാഞ്ഞ സിദ്ധരാമയ്യ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീയുടെ ഷാള്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിന്ന് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോവേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നുമായിരുന്നു പരാതിക്കുള്ള സിദ്ധരാമയ്യയുടെ മറുപടി.

സിദ്ധരാമയ്യയെ കൂടാതെ മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കളും ഇവരുടെ അനുവാദമില്ലാതെ ശരീരത്തില്‍ പിടിച്ച് ഇരുത്താനും ശ്രമിച്ചു.

രൂക്ഷമായ വിമര്‍ശനമാണ് മുന്‍ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഉയരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ കോണ്ഗ്രസ് ബഹുമാനിക്കാന്‍ പാടിച്ചിട്ടുള്ളൂ. തന്ദൂരി കേസിന് ശേഷവും കോണ്‍ഗ്രസിന് യാതൊരു മാറ്റവും വന്നിട്ടില്ല.ഇതായിരുന്നു ബിജെപിയുടെ പ്രതികരണം.

പൊതു രംഗത്തുള്ളവര്‍ പെരുമാറ്റത്തില്‍ ശ്രദ്ധ പാലിക്കണമെന്നും എതിര്‍ ലിംഗത്തിലുള്ള സഹ പ്രവര്‍ത്തകരോട് പെരുമാറുമ്പോള്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തണമെന്നുമായിരുന്നു എ ഐ സി സി പ്രതികരണം.

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ നിലനില്‍പ് പ്രതിസന്ധിയിലായിരിക്കവെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും അടിക്കാന്‍ ബിജെപിക്കുള്‍പ്പെടെ വടി കൊടുത്ത സിദ്ധരാമയ്യയുടെ മോശം പെരുമാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News