എസ്പി ചൈത്ര തെരേസാ ജോണിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബം; റെയ്ഡ് സമയത്ത് ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യ

എസ്പി ചൈത്ര തെരേസാ ജോണിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബം. റെയ്ഡ് സമയത്ത് ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യ പീപ്പിളിനോട്.

വീട് റെയ്ഡ് ചെയ്യുന്നതിനിടെ സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ ഫോണില്‍ വീട്ടകാരെ വിളിച്ചു എന്നാണ് ചൈത്ര ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി.

ഈ ഫോണ്‍ വിളിയെ തുടര്‍ന്നാണ് താന്‍ ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്‌തെന്നാണ് ചൈത്രയുടെ വാദം. ഇതോടെ ചൈത്ര ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും കമ്പളിപ്പിച്ചെന്ന് വ്യക്തമാകുകയാണ്.

കഴിഞ്ഞ 24 ന് രാത്രി 11.30 യോടെയാണ് തിരുവനന്തപുരം ഡിസിപിയുടെ താല്‍കാലിക ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസാ ജോണ്‍ 30 ലേറെ പോലീസുകാരുമായി പാണന്‍വിള ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലെത്തുന്നത്.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്റെ ചില്ല് തകര്‍ത്തു കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി എസ്എസ് നിഥിനെ അന്വേഷിച്ചായിരുന്നു പോലീസ് സംഗം എത്തിയത്.

വീടിനുളളില്‍ എത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന് നിഥിന്റെ ഭാര്യ അര്‍ച്ചന പീപ്പിളിനോട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് തന്റെ ഭര്‍ത്താവ് തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് അര്‍ച്ചന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here