പൊലീസ് വേഷത്തിലായാലും അല്ലെങ്കിലും എസ്പി യതീഷ് ചന്ദ്ര മാസാണ്. പക്ഷേ ഇത്തവണ വെറും മാസല്ല, ഇച്ചിരി മാസ്‌കൂള്‍ ആണ് ആശാന്‍. പുതുവൈപ്പിനിലെ വില്ലന്‍ ശബരിമലയില്‍ എത്തിയപ്പോള്‍ ഹീറോ ആയിരുന്നു. എന്നാല്‍ മംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ പുറത്തു വന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.

കര്‍ണാടകയില്‍ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം. നിവധി സിനിമാ താരങ്ങള്‍ വരെ ഉണ്ടായരുന്ന ചടങ്ങില്‍ ശരിക്കും താരമായത്. ചടങ്ങില്‍ കസവ മുണ്ടും ഷര്‍ട്ടും ധരിച്ച് മാസായി എത്തിയ യതീഷ് ചന്ദ്ര നൃത്തച്ചുവടുകള്‍ കൊണ്ട് സദസിനെ ഇളക്കി മറിക്കുകയായിരുന്നു.