കുവൈറ്റില്‍ അധിവസിക്കുന്ന മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്കെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് വ്യക്തമാക്കി.

സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്‍ക്കും രാജ്യം വിടുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രീതിയിലുള്ള സാമ്പത്തിക ബാധ്യതയുള്ളവര്‍ക്കാണ് ഈ വിലക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കുകള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുള്ളവര്‍ക്കാണ് ഈ യാത്ര വിലക്ക്.

വിവിധ കമ്പനികള്‍ നല്‍കിയ പരാതികള്‍ മൂലവും യാത്ര വിലക്കുള്ളവരും ഇതിലുള്‍പ്പെടും. ഇരുപത്തി ഒമ്പതിനായിരം കുവൈറ്റി സ്ത്രീകളും യാത്രാ വിലക്ക് നേരിടുന്നവരില്‍ ഉണ്ട്.