വിമാനത്തില്‍ യാത്ര ചെയ്യാനായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എംഎല്‍എ

വിമാനയാത്ര ഇഷ്ടമായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയാകുമെന്ന് പാറ്റ്നയിലെ മോകമയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ അനന്ദ് സിംഗ്. ഇതിനായി ബീഹാറിലെ മുന്‍ഗാറില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അനന്ദ്.

എംപിയായാല്‍ ദില്ലിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെന്നും എംഎല്‍എ പറയുന്നു. മുന്‍ഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് എംഎല്‍എ പറയുന്നത്.

ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമാണെന്നും അനന്ദ് പറയുന്നു. ഫെബ്രുവരി മൂന്നിന് രാഹുല്‍ ഗാന്ധി പാറ്റ്നയില്‍ നടത്തുന്ന ജന്‍ ആകാക്ഷ റാലിക്ക് പിന്തുണയുമായി ഞായറാഴ്ച എംഎല്‍എ റോഡ് ഷോ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച എംഎല്‍എ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാണെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here