മൗലിക അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയാണ് രാജ്യത്ത് ഭരണഘടന, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.

മൗലിക അവകാശങ്ങളെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും ജോസഫൈന്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച’ഭരണഘടന’ സംബന്ധിച്ച സെമിനാര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം സി ജോസഫൈന്‍.വിധിക്ക് ശേഷം സ്ത്രീവിരുദ്ധ ചിന്തകളുമുയര്‍ന്നത് കേരളം ഗൗരവമായി കാണണമെന്നും ജോസഫൈന്‍ പറഞ്ഞു.

എകെജിസിടി സംസ്ഥാന വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ.സുമി ജോയി ഒലിയപ്പുറം അധ്യക്ഷയായിരുന്നു.അഡ്വക്കറ്റ് തോമസ് എബ്രഹാം, ഡോ. ടി എം സ്മിത, വനിതാ കമീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജിതുടങ്ങിയവരും സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News