വ്യാജപീഡനപരാതി; യുവതിക്ക് കാല്‍ കോടി രൂപ പിഴ; സ്ത്രീ സുരക്ഷാനിയമത്തിന്റെ ഭീമന്‍പിഴ

ബിസിനസ് രംഗത്തെ കുടിപ്പകയില്‍ എതിരാളിയെ കുടുക്കാന്‍ ലൈംഗിക ആരോപണം ഉന്നയിച്ചെന്ന കോടതിയുടെ കണ്ടെത്തല്‍.

ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് മുംബൈ സ്വദേശിയായ യുവവ്യവസായിക്ക് എതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്.

പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വ്യാജമാണെന്ന് കോടതി കണ്ടെത്തി. നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെച്ചൊല്ലി നിയമ പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചു.

ഇതിന്റെ പക തീര്‍ക്കാനാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്.പരാതി വ്യാജമാണന്ന് കാട്ടി കമ്പനി ഉടമയും കോടതിയെ സമീപിച്ചു. വിചാരണ വേളയില്‍ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയര്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു.

വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് കാല്‍ കോടി രൂപയുടെ ഭീമന്‍ പിഴ യുവതിക്കെതിരെ കോടതി ചുമത്തിയത്. ഇത്തരം വ്യാജ പരാതികള്‍ സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News