
മുന്‍ മന്ത്രി കെ എം മാണി പ്രതിയായ ബാര്‍ കോഴകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്. നിയമം ഭേദഗതി ചെയ്തത് 2018ലാണെന്നും എന്നാല്‍ 2014 ല്‍ തന്നെ ബാര്‍ കോഴ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
മാത്രവുമല്ല ഒദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി സ്വീകരിച്ച ഏതെങ്കിലും നടപടിയല്ല കേസിന് ആധാരമെന്നും അതിനാല്‍ നിയമ ഭേദഗതിയുടെ ഇളവ് മാണിക്ക് ലഭിക്കില്ലെന്നുമാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.
മാണിക്കെതിരെ തുടരന്വേഷണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന വി എസ് അച്ചുതാനന്ദന്റെ ഹര്‍ജിയും തനിക്കെതിരായ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here