തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഹുല്‍, അന്തരിച്ച എം പി, എം ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും.

3 മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃ സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. ശബരിമല വിഷയത്തിലുള്‍പ്പടെ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയേക്കും.

ബൂത്ത് തലം മുതല്‍ ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നത്.തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസിലെത്തുന്ന രാഹുല്‍ ഗാന്ധി, യു ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

ഒരു മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷം അദ്ദേഹം ദില്ലിക്ക് മടങ്ങും.രാഹുലിന്റെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച വേഗത്തിലാകുമെന്നാണ് സീറ്റു മോഹികളുടെയും പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News