ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് കാര്യവട്ടത്ത്. ആദ്യ മൂന്ന് ഏകദിനവും കൈവിട്ട് പരമ്പര നഷ്ടമായ ഇംഗ്ലണ്ട് ലയണ്‍സ് ആശ്വാസജയം തേടിയാണ് ഇന്നിറങ്ങുന്നത്.
അതേ സമയം ലോകേഷ് രാഹുലിന് പിന്നാലെ റിഷഭ് പന്ത് കൂടി എത്തുന്നത് ഇന്ത്യ എ ടീമിന് കൂടുതല്‍ കരുത്താകും. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങുന്നത്
നായകന്‍ അജന്‍ക്യ രഹാനെയും, ഹനുമാ വിഹാരിയും, ശ്രയേഷ് അയ്യരും, ഇഷാന്‍ കിഷനും മികച്ച ഫോമിലാണ്. ബൗളിംഗില്‍ ക്രുണാല്‍ പാണ്ഡ്യയും കാഴ്ച വെക്കുന്നത് മികച്ച പ്രകടനമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here