കാര്യവട്ടത്ത് തേനീച്ച കൂടിന് കല്ലെറിഞ്ഞത് കളി കാണാനെത്തിയവര്‍; പരുക്കേറ്റവരില്‍ പത്തുവയസുകാരനും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തേനീച്ച ഇളകിയതിനെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

കളി കാണാനെത്തിയവരില്‍ രണ്ടു പേരാണ് തേനീച്ച കൂടിന് കല്ലെറിഞ്ഞത്. പരുക്കേറ്റവരില്‍ 10 വയസ് പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തേനീച്ച ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News