ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് വളരെ ഇഷ്ടമായിട്ടുണ്ടെന്നും, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികള്‍ ഇടയ്ക്കിടെ കേരളത്തിലെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.

ഉത്തരേന്ത്യയില്‍ ചൂടേറിയ പ്രദേശങ്ങളില്‍ കാണാറുള്ള റോസി പാസ്റ്റര്‍ എന്ന പക്ഷിയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ഇത് നരേന്ദ്രമോദിയെ ഉദേശിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ പ്രചരണം.

സംഭവം അറിയാതെ കെ.സുരേന്ദ്രനും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

”മോദി, വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്.” എന്നായിരുന്നു ആ പോസ്റ്റ്.

പിന്നെ പറയാനുണ്ടോ, സംഭവം സോഷ്യല്‍മീഡിയ അങ്ങ് ആഘോഷമാക്കി…
ട്രോളുകള്‍ കാണാം….