സ്വകാര്യവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ നയം; പൊതുമേഖലയെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും തപന്‍ സെന്‍

കേന്ദ്രസര്‍ക്കാറിന്‍റെ നയം സ്വകാര്യവല്‍കരണമാണെന്ന് സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപസ് സെന്‍. പൊതുമേഖലയുടെ തളര്‍ത്തുകയാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും തപസ് സെന്‍. ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍റെ പത്താമത് അഖിലേന്ത്യ സമ്മേളനം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍റെ പത്താമത് അഖിലേന്ത്യാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ സിഐടിയു ജനറല്‍ സെക്രട്ടറി ആഞ്ഞടിച്ചത്.

ബാങ്കുകളുടെ ലയനത്തിലൂടെ പൊതുമേഖലയെ തളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിലൂടെ സ്വകാര്യ വല്‍കരണമാണ് മോദി ലക്ഷ്യമിടുന്നത്. മോദിയുടെ ഭരണത്തിന് കീ‍ഴില്‍ ആര്‍ബിഐ പോലും സുരക്ഷിതമല്ല

തിരുവനന്തപുരം ടാഗോര്‍ തീയേറ്റിലെ എസ്ആര്‍ ബാല്‍ നഗറില്‍ ബെഫി അഖിലേന്ത്യാ പ്രസിഡന്‍റ് സി.ജെ നന്ദകുമാര്‍ പതാക ഉയര്‍ത്തി്യതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്.

അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,നാളെ ചേരുന്ന വനിതാ സമ്മേളനത്തില്‍ സിപിഐഎം പൊ‍ളിറ്റ് ബ്യൂറേ അംഗം ബൃന്ദ കാരാട്ട് ഉത്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News