ചിമ്പുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ധനുഷ്; സിനിമാ ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

കോളിവുഡില്‍ ഒരേ കാലഘട്ടത്തില്‍ അരങ്ങേറ്റം കുറിച്ചവരായിരുന്നു ചിമ്പുവും ധനുഷും.

ഇരുവരും തുല്യ അളവില്‍ ആരാധക പ്രീതിയും നേടിയിരുന്നു. എന്നാല്‍ കോളിവുഡിലെ ധനുഷിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. മികച്ച സംവിധായകര്‍ക്കൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് ധനുഷിനെ മുന്‍ നിരയിലേക്ക് ഉയര്‍ത്തി.

എന്നാല്‍ ചിമ്പുവിന്റെ പേരില്‍ വലിയ വിവാദങ്ങളാണ് കോളിവുഡില്‍ ഉണ്ടായത്. അതിന് പിന്നാലെയാണ് സിമ്പുവിന്റെ സുഹൃത്ത് മഹത്ത് മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹത്തിന്റെ മറുപടി. എന്നാല്‍ പ്രസ്താവന വിവാദമാകുമെന്ന് തോന്നിയപ്പോള്‍ ഇയാള്‍ ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ വെളിപ്പെടുത്തല്‍ ചിമ്പുവിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News