പത്മനാഭസ്വാമി ക്ഷേത്രം, പൊതുക്ഷേത്രം: നിലപാട് മാറ്റി മുന്‍ രാജകുടുംബം

പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന നിലപാട് മുന്‍രാജകുടുംബം മാറ്റി.

ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവിതാംകൂര്‍ രാജ കുടുംബം സുപ്രീംകോടതിയെ അറിയിച്ചു. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ മുന്‍രാജകുടുംബം എടുത്ത നിലപാട്.

ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയും, മുന്‍രാജകുടുംബത്തിന്റെ അപ്പീലും അനുബന്ധ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന ഹൈക്കോടതിയിലെ നിലപാട് മുന്‍രാജകുടുംബം സുപ്രീംകോടതിയില്‍ മാറ്റി.

പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് മുന്‍രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ആസ്തി മുന്‍രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും മുന്‍രാജകുടുംബം കോടതിയില്‍ വാദിച്ചു. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നാണ്് മുന്‍രാജകുടുംബത്തിന്റെ പ്രധാന ആവശ്യം.

അമിക്കസ് ക്യുറിയായി പുതുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആവശ്യം എങ്കില്‍ പിന്നീട് അതെ കുറിച്ച് ആലോചിക്കാമെന്നും ജസ്റ്റിസ് യുയുലളിത് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.

പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ്‌ക്യുറി സ്ഥാനത്തു നിന്ന് ഗോപാല്‍ സുബ്രമണ്യം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടും സുപ്രീം കോടതിയുടെ പരിഗണയിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ നാളെയും വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News