രാജ്യത്ത് നടന്ന മുപ്പത്തിയൊന്നായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് കോബ്രാ പോസ്റ്റ്; ബിജെപിയ്ക്ക് സംഭാവനയായി നല്‍കിയത് 19.5 കോടിയെന്നും ആരോപണം

രാജ്യത്ത് നടന്ന മുപ്പത്തിയൊന്നായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് കോബ്രാ പോസ്റ്റ്.  ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍റിയല്‍ എസ്റ്റേറ്റ് സ്ഥാപനം വഴി വ്യാജ രേഖകളിലൂടെ ബാങ്ക് വായ്പ തരപ്പെടുത്തിയാണ് തട്ടിപ്പ്. വായ്പ ലഭിച്ച കടലാസ് കമ്പനികള്‍ ബിജെപിയ്ക്ക് സംഭാവനയായി നല്‍കിയത് 19.5 കോടിയെന്നും ആരോപണം.

അതേ സമയം തിരിച്ചടവ് മുടങ്ങിയ ജെറ്റ് എയര്‍വേഴ്‌സിന്റെ വായ്പ തുക ഷെയറാക്കി മാറ്റാന്‍ എസ്.ബിഐ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ അനധികൃത നീക്കം.

വിജയ്മല്യ,നീരവ് മോദി തുടങ്ങി ബാങ്ക് വായ്പ തട്ടിപ്പിന് പിന്നാലെ മറ്റൊരു തട്ടിപ്പാണ് കോബ്രാ പോസ്റ്റ് എന്ന് ഓണ്‍ലൈന്‍ സ്ഥാപനം പുറത്ത് വിട്ടത്. ദിവാന്‍ ഹൗസിങ്ങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം 36 കമ്പനികള്‍ വഴി 31,000യിരം കോടി രൂപയുടെ വായ്പ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ,തുടങ്ങി പൊതുമേഖല ബാങ്കുകളില്‍ നിന്നും തരപ്പെടുത്തി.

ഈട് നിന്നതെല്ലാം വ്യാജ കമ്പനികള്‍.തിരിച്ച് പിടിക്കാന്‍ ആസ്ഥി പോലുമില്ലാത്ത് സ്ഥാപനങ്ങള്‍ വഴി ഈ തുകയെല്ലാം രാജ്യത്തിന് പുറത്ത് കടത്തി.ശ്രീലങ്കന്‍ ക്രിക്കറ്റ് ക്ലബില്‍ നിക്ഷേപം നടത്തിയ രേഖകളും കോബ്രാ പോസ്റ്റ് പുറത്ത് വിട്ടു. 31,000യിരം കോടി രൂപ തട്ടിപ്പ് നടത്തിയ ഡി.എച്ച്.എഫ്.എല്‍ കമ്പനി ഉടമകളായ കപില്‍ വധാവന്‍,അരുണ്‍ വധാവന്‍,ധീരജ് വധാവന്‍ എന്നിവര്‍ ഈ തുകയില്‍ നിന്നും 19.5 കോടി രൂപയുടെ ബിജെപി അക്കൗണ്ടിലേയ്ക്കും സംഭാവനയായി നല്‍കി. കര്‍ണ്ണാടക,ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പത്ത് കോടിയിലേറെ രൂപ സംശയാസ്പദമായ രീതിയില്‍ ഈ സംസ്ഥാനങ്ങളില്‍ എത്തിച്ചു.

ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വാര്‍ത്താസമ്മേളനം നടത്തിയ യശ്വന്ത് സിന്‍ഹ,പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.അതേ സമയം കടത്തില്‍ മുങ്ങിയ ജറ്റ് എയര്‍വേയിസിന്റെ വായ്പകള്‍ ഷെയറുകളാക്കി മാറ്റാന്‍ എസ്.ബിഐ തീരുമാനിച്ചു. എണ്ണായിരം കോടി രൂപയുടെ വായ്പ ക്രമക്കേടിലാണ് ജെറ്റ് എയര്‍വേയ്‌സ്. എസ്.ബിഐയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാതെ മുടങ്ങി കഴിഞ്ഞു.

ജെറ്റ് എയര്‍വേഴ്‌സിന്റെ ആസ്തി ജപ്ത്തി ചെയ്ത് എസ്ബിഐയ്ക്ക് നടപടി സ്വീകരിക്കാം. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വായ്പ ഷെയറാക്കി മാറ്റും. ഇത് വഴി എസ്.ബിഐയ്ക്ക് 15 ശതമാനം ഷെയര്‍ ജെറ്റില്‍ ലഭിക്കും. പക്ഷെ തകരുന്ന സ്ഥാപനത്തില്‍ ഷെയര്‍ എടുക്കുന്നത് വായ്പ എഴുതി തള്ളുന്നതിന് തുല്യമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടികാട്ടി. പൊതുപണമാണ് ഇത്തരത്തില്‍ ബാങ്ക് തട്ടിപ്പിലൂടെ നഷ്ടമാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News