
കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തുകകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സംവിധാനമായി. ഇതിനായുള്ള വെബ്‌സൈറ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇതനുസരിച്ച് പതിനേഴ്, പതിനെട്ടു, പത്തൊന്‍പത്, ഇരുപത് ഇരുപത്തിരണ്ടു, ഇരുപത്തിമൂന്ന്, ഇരുപത്തി നാല് തുടങ്ങി നമ്പര്‍ വിസകളിലുള്ള പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹെല്‍ത്ത് ഇന്ഷൂറന്‍സ് സെന്ററുകളില്‍ പോകാതെ തന്നെ പണമടക്കാവുന്നതാണ്.
എന്നാല്‍ ഫെബ്രുവരി അവസാനം വരെ ഹെല്‍ത്ത് ഓഫീസുകളില്‍ നേരിട്ട് ചെന്നുള്ള സംവിധാനം തുടരുമെന്നും, മാര്‍ച്ച് ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ഇന്ഷൂറന്‍സ് തുക സ്വീകരിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുള്ള വാര്‍ത്തയില്‍ പറയുന്നു. ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള ഇന്ഷൂറന്‍സ് തുക അടക്കല്‍ പ്രവാസികള്‍ക്ക് ഏറെ സഹായകരമാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here