ബാലഭാസ്‌ക്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ബാലഭാസ്‌ക്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. മരണസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നാണ് അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴി. പക്ഷേ ഇതിനു വിരുദ്ധമായാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ നല്‍കിയ മൊഴി.

അതേസമയം ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇല്ലെന്ന്് പൊലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News