സുഹൃത്തുമായി വിവാഹേതര ബന്ധം; ഭാര്യയുടെ വീഡിയോ കണ്ടു; ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയെയും മാതാപിതാക്കളെയും വെടിവെച്ചു

ഭാര്യയും സുഹൃത്തും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വീഡിയോ കണ്ട ഭര്‍ത്താവ് കുട്ടികളുടെ മുന്നില്‍ വെച്ച് ഭാര്യയെയും അവരുടെ രക്ഷിതാക്കളെയും വെടിവെച്ചു. ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ വില്യം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.വില്യമിന്റെ അടുത്ത സുഹൃത്തുമായാണ് ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നത്.

അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും  വേര്‍പിരിഞ്ഞിരുന്നു. മക്കളുമായി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെ രാത്രി മദ്യപിച്ചെത്തിയാണ് ഇയാള്‍ വെടിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News