പിറവം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി

 
പിറവം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് പിന്മാറ്റം. പിറവം പളളിത്തര്‍ക്ക കേസില്‍ തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡേക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ നീളുന്നത്.

പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് പിറവം പളളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്നും നാലാമത്തെ ബെഞ്ചും പിന്മാറിയത്. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്.

കേസ് കേള്‍ക്കുന്നില്ലെന്ന ഒറ്റ വാക്ക് പറഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം. ഇതോടെ പിറവം പളളിത്തര്‍ക്ക കേസില്‍ തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിത്തരണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡേക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ നീളുകയാണ്. ക!ഴിഞ്ഞ ഡിസംബര്‍ 11ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുന്നിലായിരുന്നു ഹര്‍ജി ആദ്യമെത്തിയത്. എന്നാല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍അഭിഭാഷകനായിരിക്കെ, പളളിക്കേസില്‍ ഹാജരായിട്ടുണ്ടെന്ന് എതിര്‍വിഭാഗം ചൂണ്ടിക്കാട്ടിയതോടെ പിന്മാറുകയായിരുന്നു.

കോടതിയുടെ നഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണെന്നായിരുന്നു വിശദീകരരണം. രണ്ടാമതെത്തിയ ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ബെഞ്ചും ഇതേ കാരണത്താല്‍ ഒ!ഴിവായി. ചിദംബരേഷ് അഭിഭാഷകനായിരിക്കെ, യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെയായിരുന്നു പിന്മാറ്റം.

എന്നാല്‍ മൂന്നാം തവണയെത്തിയ ജസ്റ്റിസുമാരായ പി കെ അബ്ദുള്‍ റഹിം, ടി വി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പ്രത്യേക കാരണങ്ങളൊന്നും പറയാതെ പിന്മാറുകയായിരുന്നു. നാലാമത്തെ ബെഞ്ചും പിന്മാറിയതോടെ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ നീളുകയാണ്. യാക്കോബായ വിഭാഗത്തിന്റെ സ്വാധീനം മൂലമാണ് കേസ് വൈകുന്നതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News