73ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

73ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. എസ് സീസണ്‍ ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ നെയ് വേലിയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെയാണ് മത്സരങ്ങള്‍. മുന്‍ താരം വി.പി ഷാജിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.

ഒന്പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് നിലവിലെ ചാന്പ്യന്മാരായ കേരളം ഇത്തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കാനിറങ്ങുന്നത്. മിഡ് ഫീല്‍ഡര്‍ എസ് സീസണ്‍ കേരളാ ടീമിനെ നയിക്കും.

കഴിഞ്ഞ സീസണിലെ വിജയശില്‍പ്പിയായ ഗോള്‍കീപ്പര്‍ വി. മിഥുനാണ് വൈസ് ക്യാപ്റ്റന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം ജഴ്‌സി പ്രകാശനവും നടന്നു. കരുത്തരായ സര്‍വ്വീസസ്, തെലങ്കാന ടീമുകള്‍ ഉണ്ടെങ്കിലും കിരീടം നിലനിര്‍ത്തുമെന്ന് ക്യാപ്റ്റന്‍ സീസണ്‍ പറഞ്ഞു.

സര്‍വ്വീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം. തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെയാണ് മത്സരങ്ങള്‍. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വ്വീസസിനെയും കേരളം നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News