പതിനേ‍ഴുവയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ; പീഡിപ്പിച്ചത് കോണ്‍ഗ്രസ് ഡിസിസി അംഗം; വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ

വയനാട്: പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സുൽത്താൻ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഡിസിസി അംഗവുമായ ഒ.എം. ജോർജിനെതിരെയാണ് പോക്സോ കേസ്.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി. വയനാട് ഡിസിസി അംഗമാണ് ജോര്‍ജ്. പെണ്ഡകുട്ടി പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്‍റെ വീട്ടില്‍ ജോലിക്കാരാണ്. ഈ നിലയിലാണ് പെമ്കകുട്ടിയെ ജോര്‍ജിന് പരിചയം. പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാ‍ഴ്ച മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ചെെല്‍ഡ് ലെെനിന്‍റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News