ഇവിഎം വിവാദം; ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വി‍ളിച്ച് രാഹുല്‍ ഗാന്ധി; 50 ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

ഇലക്ട്രോണിക് വോട്ടിംഗ് മിഷന്‍ വിവാദം കോണ്‍ഗ്രസ് ഔദ്യോഗികമായി ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളളിയാഴ്ച്ച ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. 50ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ഹാക്കര്‍ സെയ്യിദ് ഷുജിയുടെ വെളിപ്പെടുത്തലില്‍ അലയൊലി അവസാനിക്കുന്നില്ല.

ഹാക്കറുടെ വെളിപ്പെടുത്തലിനോട് ആദ്യം അകലം പാലിച്ചിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പടുത്തതോടെ വിഷയം ഔദ്യോഗികമായി ഏറ്റെടുക്കുകയാണ്.

2014ലില്‍ ഉണ്ടായ ക്രമക്കേട് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. വെളളിയാഴ്ച്ച ബജറ്റ് അവതരണത്തില്‍ പങ്കെടുത്തശേഷം നേതാക്കള്‍ ദില്ലിയില്‍ യോഗംചേരും.

രാജ്യം ബാലറ്റ് പേപ്പര്‍ യുഗത്തിലേയ്ക്ക് മടങ്ങിപോകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പോളിങ്ങിന് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനൊപ്പം രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടു വോട്ടര്‍മാര്‍ക്കു ബോധ്യപ്പെടാനുളള സംവിധാനമായ വിവി പാറ്റ് ഉപയോഗിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്.

ഒരു മണ്ഡലത്തിലെ ക്രമരഹിതമായി തെരഞ്ഞെടുക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിലെ 10ശതമാനം വിവി പാറ്റ് എണ്ണും. എന്നാല്‍ 50ശതമാനം വിവിപാറ്റ് എണ്ണിയാലേ ക്രമക്കേട് നടന്നില്ലെന്ന് ഉറപ്പുവരുത്താനാകൂവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഇക്കാര്യം പ്രതിപക്ഷ നേതാക്കളുടെ യോഗം വിശദമായി ചര്‍ച്ച ചെയ്യും. വിപിപാറ്റില്‍ സമവായമായാല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപോകണമെന്ന് കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും സമാജവാദിയും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News