നെഞ്ചുവേദന: ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡബ്ബിംഗിനിടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.30ഓടെയാണ് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

രാവിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. തുടര്‍ന്ന് അതേ വാഹനത്തില്‍ അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News