മൂന്നാഴ്ച കാടിനുളളില്‍ ഒളിച്ച് കമിതാക്കള്‍; നാട്ടിലിറങ്ങിയപ്പോള്‍ പൊലീസ് പിടിയില്‍

കോട്ടയം മേലുകാവ് സ്വദേശി അപ്പിക്കുട്ടന്‍ എന്നുവിളിക്കുന്ന ജോര്‍ജും (21) പതിനേഴുകാരിയായ പെണ്‍കുട്ടിയുമാണ് മൂന്നാഴ്ച കാടിനുളളില്‍ ഒളിച്ചുകഴിഞ്ഞത്.

കുമളി പൊലീസും നാട്ടുകാരും ഇരുവരേയും ദിവസങ്ങളോളം തെരഞ്ഞിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇരുവരും തൊടുപുഴ- പുളിയന്‍മല റോഡില്‍ കോളപ്ര ഭാഗത്ത് തെരച്ചില്‍ സംഘത്തിന്റെ മുന്നില്‍പെട്ടത്.

പൊലീസിനെ കണ്ടതോടെ യുവാവും പെണ്‍കുട്ടിയും രണ്ടുദിശയിലേക്ക് ഓടി. അവശയായ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ജനുവരി ആറുമുതലാണ് ഇരുവരും വനത്തിനുളളില്‍ ഒളിവില്‍ കഴിഞ്ഞത്.

മരംകയറ്റ തൊഴിലാളിയാണ് യുവാവ്. ഏതാനും നാള്‍ മുമ്പാണ് കുമളിസ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെയാണ് ഇരുവരും വനത്തിനുളളില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചത്. ഇതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവര്‍ക്കുമായി കാടിനുളളില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.

വിനോദ സഞ്ചാരം കേന്ദ്രം കൂടിയായ ഇല വീഴാപൂഞ്ചിറയ്ക്ക് സമീപമാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞത്. വനപ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് അപ്പുക്കുട്ടന്‍.

കാട്ടുകിഴങ്ങുകളും സമീപത്തെ പുരയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കളുമായിരുന്നു മൂന്നാഴ്ച ഇരുവരുടേയും ഭക്ഷണം. ഇരുവരേയും കോടതിയില്‍ ഹാജരാക്കിയ പൊലീസ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News